വൈപ്പിൻ.. ഞാറക്കൽ സഫ്ദർ ഹാഷ്മി സാംസ്‌ക്കാരിക കേന്ദ്രത്തിന്റെ ഈ വർഷത്തെ സഫ്ദർ ഹാഷ്മി പുരസ്‌ക്കാരം നാടകപ്രവർത്തകൻ സേവ്യർ പുൽപ്പാട്ടിന്ലഭിക്കും. നാടകകൃത്ത് , നടൻ,സംവിധായകൻ, നാടകസമിതി ഉടമ എന്നീ നിലകളിൽ 40 വർഷമായി നാടകരംഗത്ത് സമഗ്ര സംഭാവന നല്കിയിട്ടുള്ള സേവ്യർ പുൽപ്പാട്ട് ഇപ്പോൾ കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ ആണ്.
സെപ്തംബർ 12 ന് ഞാറക്കൽ എസ് എൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് തുകയായ 10,000 രൂപയും മൊമേന്റോയും പ്രശംസാ പത്രവും സമ്മാനിക്കും. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം ., പ്രൊഫ.. പി കെ രവീന്ദ്രൻ , അഡ്വ. എം എം മോനായി എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് തിരഞ്ഞെടുത്തത്. ഏഴ് വർഷമായി ഞാറക്കലിൽ വിവിധ പ്രവർത്തങ്ങൾ നടത്തുന്ന സഫ്ദർ ഹാഷ്മി സാംസ്‌ക്കാരികകേന്ദ്രം ഇതിനകം കാൻസർ ,വൃക്ക രോഗികളായ 147 പേർക്ക് സഹായങ്ങൾ നല്കിയിട്ടുണ്ട്. വിദ്യാഭ്യാസ അവാർഡുകൾ, മികച്ച അദ്ധ്യാപകർക്കുള്ള അവാർഡുകൾ എന്നിവയും നൽകിവരുന്നു..സെക്രട്ടറി എം കെ രതീശൻ, പി ജി ജയകുമാർ , കെ എം ജയപ്രകാശ് , വി കെ ഭക്ത വൽസലൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.