കൊച്ചി : പേമാരി കണ്ണീർ വിതച്ച കാഴ്ചയായിരുന്നു കിഴക്കൻ മേഖലയിൽ പലയിടത്തും. പെരുവം മൂഴി, കായനാട്, , വാളകം, മൂവാറ്റുപുഴ, പാഴൂർ , രാമമംഗലം , മണീട്, തിരുമാറാടി, ആരക്കുഴ ,മാറാടി, കൂത്താട്ടുകുളം, വടകര, ഒലിയപ്പുറം തുടങ്ങിയിടങ്ങളെല്ലാം ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ചുനിന്നു.

10000 ഹെക്ടർ കൃഷിഭൂമി നശിച്ചു

പ്രളയം കാർഷിക മേഖലയെ സാരമായി ബാധിച്ചെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ വിലയിരുത്തി. കിഴക്കൻ മേഖലയിൽ . 10000 ഹെക്ടർ കൃഷിഭൂമിയാണ് പ്രളയക്കെടുതിയിൽ നശിച്ചു . പ്രധാനമായും നെൽകൃഷി, വാഴകൃഷി, സുഗന്ധവ്യഞ്‌ജനം, പച്ചക്കൃഷി കൃഷി എന്നീ മേഖലകളിലാണ് പ്രളയം ഏറ്റവുമധികം നാശനഷ്ടം ഉണ്ടാക്കിയത്. 2000 ഹെക്ടർ നെൽകൃഷിയും, 3000 ഹെക്ടർ ഏത്ത വാഴത്തോപ്പുകളും, ആയിരം ഹെക്ടർ സുഗന്ധവ്യഞ്‌ജന കൃഷി ഭൂമിയും പ്രളയത്തിൽ നശിച്ചു. നാശനഷ്ടങ്ങളെ സംബന്ധിച്ച് വ്യക്തമായ കണക്ക് വിവരങ്ങൾ നൽകാൻ സർക്കാർ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മണീട് കൃഷി ഒഫീസർ ആഭ വ്യക്തമാക്കി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ സഹായധനം അനുവദിക്കുന്നത്. . പുഞ്ചകൃഷി ചെയ്ത പാടശേഖരങ്ങൾ വെള്ളപ്പൊക്കത്തിൽ പലയിടത്തും നശിച്ചു. . പാടശേഖരങ്ങളുടെ വരമ്പുകളും നശിച്ചു. പാടങ്ങൾ കരകവിഞ്ഞ് ഒഴുകിയതിനാൽ കല്ലുകെട്ടുകളും തകർന്നിരിക്കുകയാണ്.

#കരൾ പിളർന്ന് പച്ചക്കറി കർഷകർ

. അയ്യായിരം ഹെക്ടറോളം സ്ഥലത്തെ പച്ചക്കറി പൂർണ്ണമായി നശിച്ചു.വിളവെടുപ്പ് തുടങ്ങാൻ കഷ്ടി ഒരാഴ്ച മാത്രം ശേഷിക്കെയാണ് വ്യാപകമായി കൃഷി നശിച്ചത്. ഓണക്കച്ചവടത്തിനായി ഏക്കറുകണക്കിന് സ്ഥലങ്ങളിൽ ഏത്ത വാഴക്കൃഷി ചെയ്തവരും സങ്കടക്കടലിൽ. കടം വാങ്ങിയും കൂലിപ്പോലും കടം പറഞ്ഞും കൃഷിയിറക്കിയവർക്ക്. ഇനി ഏക ആശ്വാസം സർക്കാരിൽ നിന്നു കിട്ടുന്ന ചെറിയ സഹായം മാത്രം

# പ്രതീക്ഷ തകർന്ന് വ്യാപാരികൾ

തകർന്നടിഞ്ഞ് വ്യാപാര സ്ഥാപനങ്ങളും വീടുകളും; ചെളിയടിഞ്ഞ് റോഡുകൾ; മൂക്കു തുളയ്ക്കുന്ന പൊടിയും ദുർഗന്ധവും; സൂക്ഷിച്ച് സഞ്ചരിച്ചില്ലെങ്കിൽ തെന്നി വീഴും. മൂവാറ്റുപുഴ കാവുങ്കര,മാർക്കറ്റ് ഭാഗങ്ങളിലെ കാഴ്ചകൾ വേദനിപ്പിക്കുന്നവയാണ്.

വൈദ്യുതി എത്താതെ ഇനിയും വീടുകൾ;

കൃഷിഭൂമിക്ക് പുറമെ വിവിധയിടങ്ങളിലായി 100 ഓളം വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിൽ വീട് നശിച്ച പലർക്കും ഇനിയും സഹായം കിട്ടാത്തഅവസ്ഥയിൽ പ്രതീക്ഷയില്ലാതെയാണിവരുടെ നിൽപ്പ്. സന്നദ്ധ സംഘടനകളുടെ സഹായമാണിവരുടെ ഏക പ്രതീക്ഷ.

കിഴക്കൻ മേഖലയിൽ റോഡുകൾ വെള്ളപ്പൊക്കത്തിൽ മിക്കയിടങ്ങളിലും തകർന്ന് തരിപ്പണമായി. റോഡിൽ എവിടെ നോക്കിയാലും കുണ്ടുകളും കുളങ്ങളും മാത്രം . നിരങ്ങിവേണം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ..