പിറവം: പെരിയപ്പുറം കിഴക്കനടിയിൽ മാണിയുടെ ഭാര്യ എൽസമ്മ (65) നിര്യാതയായി. നിലമ്പൂർ കാഞ്ഞിരംപാറയിൽ കുടുംബാംഗമാണ്. മക്കൾ: സിനി (ദുബായ്), ജീന (മാൾട്ട), ജിജോ കെ.മാണി (പാമ്പാക്കുട ഗ്രാമപഞ്ചായത്ത് മെമ്പർ). മരുമക്കൾ: മനോജ് (ദുബായ്), പരേതനായ സുബിൻ. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളി സെമിത്തേരിയിൽ.