tree
തോട്ടക്കാട്ടുകര കടുങ്ങല്ലൂർ റോഡിലേക്ക് മറിഞ്ഞ് വീണ പ്ലാവ് ഫയർഫോഴ്‌സ് വെട്ടിമാറ്റുന്നു

ആലുവ: തോട്ടക്കാട്ടുകര - കടുങ്ങല്ലൂർ റോഡിൽ ഇറിഗേഷൻ കനാലിന് സമീപം മരം മറിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നോടെ സ്വകാര്യ പുരയിടത്തിൽനിന്ന പ്ലാവാണ് മറിഞ്ഞത്. മണിക്കൂറുകളോളം ഇവിടെ ഗതാഗതക്കുരുക്കായിരുന്നു. 11 കെ വി പോസ്റ്റ് ഒടിഞ്ഞതിനാൽ പ്രദേശത്ത് വൈദ്യുതിബന്ധവും തകരാറിലായി. ഫയർഫോഴ്‌സെത്തിമരം വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. വാർഡ് കൗൺസിലർ ശ്യാം പദ്മനാഭനും കെ. ജയകുമാറും നേതൃത്വം നൽകി.