sevabharati
സേവാഭാരതി സംഭരണകേന്ദ്രം അങ്കമാലി സേവാഭാരതി പ്രസിഡന്റ് റിട്ട. മേജർ ഡോ.ജ്യോതിഷ് ആർ. നായർ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ അങ്കമാലിയിൽ സംഭരണകേന്ദ്രം ആരംഭിച്ചു. സേവാഭാരതി അങ്കമാലി പ്രസിഡന്റ് റിട്ട. മേജർ ഡോ. ജ്യോതിഷ് ആർ.നായർ ഉദ്ഘാടനം ചെയ്തു സി.ആർ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സക്ഷമ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം. കൃഷ്ണകുമാർ, ബി.ജെ.പി. ജില്ലാ സെക്രട്ടറി എം.എ ബ്രഹ്മരാജ് ,ഡോ.സി.കെ.കെ. നായർ, വി.എസ്. അനുദാസ്, ടി.സി. വിനോദ്, ഇ.കെ. കിരൺകുമാർ എന്നിവർ പ്രസംഗിച്ചു. അങ്കമാലി ചുങ്കത്ത് ജ്വല്ലറിക്ക് എതിർവശത്താണ് സംഭരണ കേന്ദ്രം.