ആലുവ: കുട്ടമശേരി അമ്പലപ്പറമ്പിന് സമീപം മരം വീണ് വീട് ഭാഗികമായി തകർന്നു. കീഴ്മാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ കുറുന്തലവീട്ടിൽ സജീഷ് പത്മനാഭന്റെ വീടാണ് കഴിഞ്ഞദിവസം തകർന്നത്. വീടിന്റെ മേൽക്കൂരയുടെ പകുതി ഭാഗം നശിച്ചു.വീടിനകത്ത് കുടുംബാംഗങ്ങൾ ഉണ്ടായിരുന്നെങ്കിലും മച്ചുണ്ടായിരുന്നതിനാൽ ആളപായമുണ്ടായില്ല. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, വൈസ് പ്രസിഡന്റ് സൗജത്ത് ജലീൽ, വില്ലേജ് അധികൃതർ തുടങ്ങിയവർ വീട് സന്ദർശിച്ചു.