അങ്കമാലി: വി.ടി. ഭട്ടതിരിപ്പാട് ഗ്രന്ഥശാലയുടെയും വി.ടി. സ്മാരകട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വതന്ത്ര്യദിനം ആഘോഷിക്കും. വി.ടി. സ്മാരകനിലയത്തിൽ ഉച്ചകഴിഞ്ഞ് 2ന് യുവസംഗമം നടക്കും. ഇന്ത്യ ചരിത്രവഴിയിലൂടെ എന്ന വിഷയത്തിൽ സംവാദം നടക്കും. തുടർന്ന് ഗിരീഷ് കർണാട് അനുസ്മരണം. കലയും കലാപവും എന്ന വിഷയത്തിൽ ഡോ.സി.എസ്. വെങ്കിടേശ്വരൻ സംസാരിക്കും. പ്രൊഫ.എം. തോമസ് മാത്യു അദ്ധ്യക്ഷത വഹിക്കും.