നെടുമ്പാശേരി: പ്രളയത്തിൽ അകപ്പെട്ട പാറക്കടവ് പഞ്ചായത്തിലെ പാറക്കടവ്, പുവത്തുശേരി എന്നിവിടങ്ങളിലുള്ളവർ കഴിയുന്ന കുറുമശേരിയിലെ ക്യാമ്പുകളിൽ ആശ്വാസമായി സേവാഭാരതി പാറക്കടവ് സമിതിയുടെ നേതൃത്വത്തിൽ ചുക്ക് കാപ്പി വിതരണം ചെയ്തു. മെഡിക്കൽ ക്യാമ്പും നടന്നു. സേവാസമിതി അംഗങ്ങളായ ജിഷാന്ത്, ഷാജി, രാഹുൽ പാറക്കടവ്, നിനൂപ്, അജിദാസ്, ശ്രീജിത്ത് കോവാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.