നെടുമ്പാശ്ശേരി: മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ കൃത്യനിർവഹണതിൽ വീഴ്ച വരുത്തുകയും തെളിവുകൾ നശിപ്പിക്കാൻ സഹായിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കെ.പി.സി.സി മൈനോരിറ്റി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന കോ ഓഡിനേറ്റർ എൻ.എം. അമീർ ആവശ്യപ്പെട്ടു.

പ്രതിയായ ശ്രീരാം വെങ്കിട്ടരാമനെയും ഒപ്പമുണ്ടായിരുന്ന വഫയെയും രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് അമീർ ആരോപിച്ചു.