ആലുവ: പ്രളയംമൂലം ദുരിതത്തിലായ വയനാട്, മലപ്പുറം ജില്ലകളിലെ ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിനായി ആലുവ യുവജന കൂട്ടായ്മയുടെ (ആലുവ യൂത്ത് സർക്കിൾ) നേതൃത്വത്തിൽ ആലുവ മെട്രോ സ്റ്റേഷന് എതിർവശത്തായി സിറ്റി കാസ്റ്റിൽ ബിൽഡിംഗിൽ കളക്ഷൻ സെന്റർ ആരംഭിച്ചു. പലചരക്ക് സാധനങ്ങളും വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും, പുതപ്പ്, ലുങ്കി, നാപ്കിൻ, മറ്റു അവശ്യ സാധനങ്ങളുമാണ് ശേഖരിക്കുന്നത്. ശേഖരിച്ച സാധനങ്ങളുമായി നിലമ്പൂർക്കുള്ള ആദ്യ വാഹനം കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച് അസ്ലമിന്റെ നേതൃത്വത്തിൽ പുറപ്പെട്ടു. അൻവർ സാദത്ത് എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ്, ബാബു പുത്തനങ്ങാടി, മുഹമ്മദ് ഷെഫീക്ക്, ലത്തീഫ് പുഴിത്തറ, ജി. മാധവൻകുട്ടി, എം.എ.കെ നജീബ്, ലിൻറോ പി ആന്റു, എം.ഐ. ഇസ്മായിൽ, രാജേഷ് പുത്തനങ്ങാടി, സിറാജ് ചേനക്കര, അനന്തു കെ.എ എന്നിവർ പങ്കെടുത്തു.
അടുത്തവാഹനം നാളെ (ചൊവ്വ)ച പുറപ്പെടുമെന്നും തുടർന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ പ്രസ്തുത സ്ഥലങ്ങളിലേക്ക് സാധനങ്ങളുമായി വാഹനം പോകുമെന്നും സാധനങ്ങൾ നൽകാൻ താത്പര്യമുള്ളവർ കളക്ഷൻ സെന്ററിൽ എത്തിക്കണമെന്നും എത്തിക്കാൻ സാധിക്കാത്തവർ വിളിച്ചറിയിച്ചാൽ സ്ഥലത്ത് ചെന്ന് കളക്ട് ചെയ്യുമെന്നും ചെയർമാൻ മുഹമ്മദ് ഷെഫീക്ക് പറഞ്ഞു. ഫോൺ: 9744418838, 7012030663, 9847301404.