ആലുവ: പ്രളയ ബാധിതരായ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്ക് ആവശ്യസാധനങ്ങൾ എത്തിക്കാൻ എ.ഐ.വൈ.എഫ് ആലുവ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കാരോത്തുകുഴി ആശുപത്രിയുടെ സമീപത്തുള്ള സി. അച്യുതമേനോൻ സെന്ററിൽ സാധനങ്ങൾ ശേഖരിക്കാനായി കളക്ഷൻ പോയിന്റ് തുറന്നതായി ഭാരവാഹികളായ എം.എ. സഗീറും ജോബി മാത്യുവും അറിയിച്ചു. ആവശ്യസാധനങ്ങൾ മലബാർ പ്രദേശത്തേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നവർ 9446289140, 9746596979, 9747474794 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.