കാലടി: കാലടി ഗ്രാമപഞ്ചായത്ത്, സംസ്കൃത യൂണിവേഴ്സിറ്റി, ടൗൺ റസിഡന്റ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചു. വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും സർവതും നഷ്ടപ്പെട്ടവർക്ക് വേണ്ട അവശ്യവസ്തുക്കളാണ് പൊതുജനങ്ങളിൽ നിന്ന് സംഭരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസി.അഡ്വ.കെ. തുളസി പറഞ്ഞു. യൂണിവേഴ്സിറ്റിയിൽ താത്കാലികമായി തുറക്കുന്ന കേന്ദ്രത്തിലാണ് ഉത്പന്നങ്ങൾ ശേഖരിക്കുന്നത്. അദ്ധ്യാപക സംഘടനാ പ്രതിനിധി ഡോ. ബിജു വിൻസെന്റ്, റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് അൻവർ കാലടി എന്നിവർ നേതൃത്വം നൽകുന്നു.

# സേവാഭാരതി

കാലടി ടൗണിൽ ലക്ഷ്മിഭവൻ ഹോട്ടലിന് സമീപത്ത് സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ദുരിതാശ്വാസ സംഭരണ കേന്ദ്രം ആരംഭിച്ചു. അവശ്യവസ്തുക്കൾ ഇവിടെ പൊതുജനങ്ങളിൽ നിന്ന് ശേഖരിക്കുമെന്ന് സംഘാടകർ അറിയിച്ചു.