പള്ളുരുത്തി: കുമ്പളങ്ങിയിൽ മത്സ്യ വ്യാപാരി ഈശിയുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് ഒന്നര ലക്ഷം രൂപ തട്ടിയ കേസിൽ 3 പേർ അറസ്റ്റിൽ. ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരായ ആലപ്പുഴ വ്യാസപുരം കൊട്ടക്കാട്ടു വെളിവീട്ടിൽ കിരൺ രാജ് (22) ബന്ധു രജ്ഞിത്ത് (27) തലവടി കൊട്ടക്കാട്ടു വെളിവീട്ടിൽ ഉണ്ണി (21) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം.ഇവരുടെ വീട്ടിൽ നിന്നും സി.ഐ. ജോയ് മാത്യു, എസ്.ഐ.വൈ. ദീപു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത് .ഇവരെ കോടതിയിൽ ഹാജരാക്കി.