kodiyet
റാക്കാട് സെൻറ് മേരീസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപ്പള്ളിയിൽ പെരുന്നാളി​ന് തുടക്കം കുറിച്ചുകൊണ്ട് വികാരി. ഫാ. ജേക്കബ് പൗലോസ് കൊച്ചുപറമ്പിൽ കൊടി ഉയർത്തുന്നു.

മൂവാറ്റുപുഴ : റാക്കാട് സെൻറ് മേരീസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപ്പള്ളിയിൽ പെരുന്നാളി​ന് തുടക്കം കുറിച്ച് പള്ളി വികാരി ഫാ. ജേക്കബ് പൗലോസ് കൊച്ചുപറമ്പിൽ കൊടിയേറ്റി. 16ന് കൊടിയിറക്കത്തോടെ സമാപിക്കും. 16ന് രാവിലെ 7.30ന് പ്രഭാത നമസ്‌ക്കാരം, 8.30ന് വി. കുർബ്ബാന, അനുഗ്രഹ പ്രഭാഷണം ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ, 10.45ന് വിദ്യാഭ്യാസ അവാർഡ് ദാനം 11.00ന് തിരുശേഷിപ്പ് വണങ്ങൽ 12.00ന് പ്രദക്ഷിണം. , 12.45ന് ആശീർവാദം, ഉച്ചകഴിഞ്ഞ് 2.30ന് കൊടിയിറക്ക്.