അങ്കമാലി: ചമ്പന്നൂർ ഗ്രാമത്തിൽ 40 വീടുകൾ ഇപ്പോഴും വെള്ളത്തിൽ. റോഡ് വെള്ളത്തിൽ മുങ്ങിയിരിക്കുന്നതിനാൽ 13 വീട്ടുകാർക്ക് സ്വന്തം വീടുകളിലേയ്ക്ക് പ്രവേശിക്കാനും കഴിയുന്നില്ല. മുണ്ടോക്കുഴി, കുട്ടാടൻ, മണൽക്ക, തുരുത്ത്, കക്കാട്, വെട്ടിപ്പുഴ, വെട്ടിയാട്
എന്നീ റോഡുകളാണ് വെള്ളത്തിൽ മുങ്ങിയത്. ചമ്പന്നൂർ ഭാഗത്ത് വെള്ളം കയറിയതിനാൽ 60 പേർ ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്നുണ്ട്. ചമ്പന്നൂർ സെന്റ് ആന്റണീസ് സ്‌കൂളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. റീത്താപള്ളിയുടെ ചുറ്റിലും
വെട്ടിപ്പുഴക്കാവ് ക്ഷേത്രത്തിന് സമീപവും വെള്ളക്കെട്ടാണ്. അമ്പലനട വെള്ളത്തിൽ മുങ്ങി. സമീപത്തെ ട്രാൻസ്‌ഫോർമറിന്
സമീപവും വെള്ളം പൊങ്ങിയിട്ടുണ്ട്.

മാഞ്ഞാലിതോട്ടിൽ നിന്നുമാണ് ചമ്പന്നൂർ പ്രദേശത്തേയ്ക്ക് വെള്ളം കയറുന്നത്. കഴിഞ്ഞ പ്രളയത്തിൽ ചമ്പന്നൂർ പ്രദേശത്ത് 230 വീടുകളിൽ വെള്ളം കയറി. എടത്തോട് പാടം, ചാക്കോള കോളനി, കയറ്റംകുഴി, മങ്ങാട്ടുകര തുടങ്ങിയ ഭാഗങ്ങളിലും വെള്ളം
കയറി. ബെന്നി ബഹനാൻ എം.പി., റോജി എം.ജോൺ എം.എൽ.എ., മുൻ എം.എൽ.എ പി.ജെ.ജോയി, കൗൺസിലർ സാജി ജോസഫ് എന്നിവർ സ്ഥലം സന്ദർശിച്ചു.