പറവൂർ : വെള്ളപ്പൊക്കം മൂലം കുടിവെള്ള പമ്പിംഗ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ പുത്തൻവേലിക്കര പഞ്ചായത്തിൽ അടുത്ത ഒരാഴ്ചക്കാലത്തേക്ക് ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിക്കുമെന്ന് വി.ഡി. സതീശൻ എം. എൽ.എ. അറിയിച്ചു. പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ ഈ ഒരാഴ്ച 24 മണിക്കൂർ സമയവും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. കളക്ടറേറ്റിൽ മന്ത്രി വി.എസ്. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം.