പറവൂർ : താലൂക്കിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകൾ നിർത്തി. താലൂക്കിൽ 47 ക്യാമ്പുകളാണ് ഇനിയുള്ളത്. വെള്ളം കുറഞ്ഞതോടെ അയ്യായിരത്തോളം പേർ ക്യാമ്പുകളിൽ നിന്നു മടങ്ങി. ആലങ്ങാട്, കരുമാലൂർ, പറവൂർ, പുത്തൻവേലിക്കര, കോട്ടുവള്ളി, വരാപ്പുഴ എന്നിവിടങ്ങളിലെ ഓരോ ക്യാമ്പുകളാണ് വീതമാണ് നിർത്തലാക്കിയത്. ആലങ്ങാട് വില്ലേജിൽ ഒമ്പത് ക്യാമ്പുകളുണ്ട്. ചേന്ദമംഗലം 2, ഏലൂർ 6, കടുങ്ങല്ലൂർ 7, കരുമാലൂർ 6, പറവൂർ 4, പുത്തൻവലിക്കര 6, കോട്ടുവള്ളി 2, കുന്നുകര 5 എന്നിങ്ങനെയാണ് വില്ലേജുകളിലെ കണക്ക്. എല്ലായിടത്തുമായി 5038 കുടുംബങ്ങളുണ്ട്.