പറവൂർ : രണ്ടുപേരെ തെരുവുനായ കടിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. കളവമ്പാറ ബേബിക്കും (55) ആസാം സ്വദേശിക്കുമാണ് കടിയേറ്റത്. കൊടുങ്ങല്ലൂർ അഞ്ചപ്പാലത്താണ് ആസാം സ്വദേശിയുടെ താമസം. ബോട്ടിലെ തൊഴിലാളിയാണ്. മുനമ്പത്തേക്കു പോകാനായി മൂത്തകുന്നത്ത് എത്തിയപ്പോഴാണ് കടിയേറ്റത്. ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിലെത്തിച്ചു പ്രതിരോധ കുത്തിവയ്പ്പെടുത്തു.