ആലുവ: മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയ മത്സ്യക്കൂട് ആലുവ ജലശുദ്ധീകരണ ശാലയോട് ചേർന്ന പ്രദേശത്ത് കണ്ടെത്തി. ഉടമയാരാണെന്ന് അറിയാത്തതിനാൽ കരയോട് ചേർന്ന് കെട്ടിയിട്ടിരിക്കുകയാണ്. പുഴയോരത്തെ പുൽകാടുകളിലും ചളിയിലും കുടുങ്ങി കിടക്കുകയായിരുന്നു കൂട്.
2017ലും ഇതേ സ്ഥലത്ത് ഒരു മത്സ്യകൂട് വന്നടിഞ്ഞിരുന്നു. പെരിയാറിൽ കുട്ടമശേരി ചൊവ്വര കടവിന് സമീപം അഞ്ച് വിദ്യാർത്ഥികൾ ചേർന്ന് സ്ഥാപിച്ച മത്സ്യകൂടായിരുന്നു അത്. പിന്നീട് ഇവർ വഞ്ചിയിലെത്തി കൂട് തിരികെ കൊണ്ടുപോയി.