കൊച്ചി : ബാലഗോകുലം ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ശ്യാമ ചിത്രരചനാ മത്സരത്തിൽ മുന്നൂറോളം പ്രതിഭകൾ പങ്കെടുത്തു. മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതം അനുഭവിക്കുന്നവർക്ക് പ്രാർത്ഥനയോടെ ആരംഭിച്ച മത്സരത്തിന്റെ ഉദ്ഘാടന സഭയിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷ സമിതി ജനറൽ സെക്രട്ടറി എം.വി.എസ്. നമ്പൂതിരി, ബാലഗോകുലം എറണാകുളം മേഖല ഉപാദ്ധ്യക്ഷൻ മേലേത്ത് രാധാകൃഷ്ണൻ, ബാലഗോകുലം കൊച്ചി മഹാനഗർ അദ്ധ്യക്ഷൻ പ്രൊഫ. വിനോദ് ലക്ഷ്മൺ, ജില്ലാകാര്യദർശി കെ.ജി. ശ്രീകുമാർ, സംഘടനാകാര്യദർശി എം. വിപിൻ, ഭഗിനിപ്രമുഖ ആശാ താന്നിയ്ക്കൽ എന്നിവർ പ്രസംഗിച്ചു.ആഗസ്റ്റ് 20ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
മത്സരവിജയികൾ
സിന്ധുവിഭാഗം : അനുപമ പി.എ. (ടോക്.എച്ച് വൈറ്റില), കൃഷ്ണ പി. തമ്പി (ചിന്മയ വടുതല), ഭദ്ര കെ സരസ്വതി (വിദ്യാനികേതൻ എളമക്കര), അവിൻ വിജേഷ് (സരസ്വതി വിദ്യാനികേതൻ എളമക്കര), തന്മയ പി. തമ്പി (ചിന്മയ വടുതല).
ഗംഗ വിഭാഗം : തമന്ന എം.എസ്. (ഭവൻസ് വിദ്യാമന്ദിർ ഗിരിനഗർ), അമൻജീത്ത് എം.എസ് (കേന്ദ്രീയവിദ്യാലയം കടവന്ത്ര), പാർവതി പി.എൻ (ഭവൻസ് വിദ്യാമന്ദിർ), യദുകുൽ അനന്തൻ (ടി.ഡി.ഹൈസ്‌കൂൾ കൊച്ചി), ദിയകൃഷ്ണ വി.പി (ഭവൻസ് വിദ്യാമന്ദിർ വരുണ), ധർഷ് കെ.പി. (നളന്ദ പബ്ലിക് സ്‌കൂൾ തമ്മന), പവിത്ര എൻ. സാജു (സരസ്വതി വിദ്യാനികേതൻ എളമക്കര).
യമുന വിഭാഗം : ദേവിദ്യുതി കെ. പിഷാരടി (ഭവൻസ് വിദ്യാമന്ദിർ), ശ്രേയ കെ.എസ്. (സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ പള്ളുരുത്തി), ഗൗതംകൃഷ്ണ വി.പി. (നവനിർമ്മാൺ പബ്ലിക് സ്‌കൂൾ), അരുൺജിത്ത് സി.എച്ച് (സാന്താമറിയ ഹൈസ്‌കൂൾ മുണ്ടംവേലി), ശ്വേത അനിൽ (ഭവൻസ് വിദ്യാമന്ദിർ എരൂർ), ഇളാലക്ഷ്മി (ഭവൻസ് വിദ്യാമന്ദിർ എളമക്കര).
സരസ്വതി വിഭാഗം : ഗാഥാഗോപകുമാർ (വിദ്യോദയ തേവയ്ക്കൽ), ജോസഫ് റോഷൻ (സാന്താമറിയ മുണ്ടംവേലി), തീർത്ഥ ഗോപകുമാർ (വിദ്യോദയ തേവയ്ക്കൽ), ഭൂമിക കണ്ണൻ (ചിന്മയ വിദ്യാലയം കണ്ണമാലി), അനഘ വിനോദ് (എം.വി സി.കെ.സി.എച്ച്.എസ് പൊന്നുരുന്നി), ഐശ്വര്യ സുനിൽ (സരസ്വതി വിദ്യാനികേതൻ എളമക്കര) എന്നിവർ ഓരോ വിഭാഗത്തിലും ഒന്നു മുതൽ അഞ്ചു വരെ സ്ഥാനങ്ങൾ നേടി.