കൊച്ചി : കെ.പി.എം.എസ് 48 ാമത് സംസ്ഥാന സമ്മേളനം ഇന്ന് തൃപ്പൂണിത്തുറയിൽ ആരംഭിച്ച് 16 ന് സമാപിക്കും. ഇന്ന് വെെകിട്ട് 5 ന് കെ. പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എൻ.കെ.നീലകണ്ഠൻ അദ്ധ്യക്ഷത വഹിക്കും. ഉപദേശകസമിതി ചെയർമാൻ ടി.വി.ബാബു മുഖ്യപ്രഭാഷണം നടത്തും.

നാളെ രാവിലെ 10 ന് പ്രതിനിധി സമ്മേളനം എൻ.കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. വി.സി ശിവരാജൻ അദ്ധ്യക്ഷത വഹിക്കും. വെെകിട്ട് 5 ന് നടക്കുന്ന സേവ് കോൺസ്റ്റിറ്റ്യൂഷൻ, സേവ് റിസർവേഷൻ സെമിനാർ ടി.വി. ബാബു ഉദ്ഘാടനം ചെയ്യും. അഡ്വ.ആർ. പ്രേംശങ്കർ വിഷയം അവതരിപ്പിക്കും. മുൻമന്ത്രി കെ. ബാബു, അഡ്വ. എ. ജയശങ്കർ, ഹൗസിംഗ് ബോർഡ് ചെയർമാൻ പി .പ്രസാദ് എന്നിവർ ചർച്ച നയിക്കും.

16 ന് വെെകിട്ട് ന് ബെെപ്പാസിൽ ആരംഭിക്കുന്ന പ്രകടനം നഗരം ചുറ്റി പുതിയകാവ് മെെതാനത്ത് സമാപിക്കും. പൊതുസമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിക്കും. ഹെെബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തും. എൻ.ആർ.ഐ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് പി.ഡി. രാജൻ, സാജു നവോദയ, ഗിന്നസ് മനോജ് , പുഷ്പകുമാരി എന്നിവരെ ആദരിക്കും. എം.എൽ.എമാരായ എം. സ്വരാജ്, അനൂപ് ജേക്കബ്, നഗരസഭാ ചെയർപേഴ്സൻ ചന്ദ്രികാദേവി എന്നിവർ പ്രസംഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.