നെട്ടേപ്പാടം സത്സംഗമന്ദിരം: ചിന്മയ മിഷന്റെ നേതൃത്വത്തിൽ വനിതാ വേദാന്ത വിജ്ഞാന നാരദ ഭക്തി സൂത്രം ക്ളാസും ഭഗവദ് ഗീതാക്ളാസും രാവിലെ 10ന്, പഞ്ചദശി ക്ളാസ് വൈകിട്ട് 6ന്

എറണാകുളം വൈ.എം.സി.എ: യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ദേശഭക്തി ഗാന മത്സരം രാവിലെ 9.30ന്

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: സീനിയർ സിറ്റിസൺസ് ഫോറം ആഴ്ചവട്ടം പ്രഭാഷണം ഡോ. രാജീവ് ജയദേവൻ വിഷയം ആധുനിക വൈദ്യശാസ്ത്രവും മരുന്നുകളും വൈകിട്ട് 5.30 മുതൽ

ആലുവ ശാന്തിഗിരി ആശ്രമം: ഇന്ത്യൻ സോളിഡാരിറ്റി കമ്മിറ്റി യുവജന പരിശീലന പരിപാടി സമാപന സമ്മേളനം രാവിലെ 10ന്

കാക്കനാട് കുസുമഗിരി ലിങ്ക്‌വാലി റസിഡന്റ്സ് അസോസിയേഷൻ: ഈഷ ഫൗണ്ടേഷന്റെ ഇന്നർ എൻജിനീയറിംഗ് യോഗ പരിപാടി രാവിലെ 6 മുതൽ