കൊച്ചി: കലാമണ്ഡലം മോഹനതുളസിയുടെ ശിഷ്യയും യുവ നർത്തകിയുമായ കവിത രവീന്ദ്രനാഥിന്റെ കുച്ചിപ്പുടിനൃത്തവിരുന്ന് ശനിയാഴ്ച്ച (ആഗസ്റ്റ് 17) വൈകിട്ട് 6ന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ അരങ്ങേറും. സെന്റ് തെരേസാസ് കോളേജ് വിദ്യാർഥിനിയാണ്. ഷീല കൊച്ചൗസേപ്പ് വിശിഷ്ടാതിഥിയായിരിക്കും.വിശാഖ പട്ടണത്തെ കുച്ചിപ്പിടി കലാകേന്ദ്രം ഡയറക്ടർ ഗുരു എ.ബി.ബാല കൊണ്ടാല റാവു മുഖ്യാതിഥിയായിരിക്കും.