കൊച്ചി : ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള സഹായ ഉപകരണ വിതരണത്തോടനുബന്ധിച്ച് കൊച്ചി കോർപ്പറേഷൻ വിവിധ സ്ഥലങ്ങളിൽ വച്ച് ഉപകരണ നിർണയ ക്യാമ്പ് നടത്തുന്നു. മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി മേഖലയിലുള്ളവർക്ക് ഈ മാസം 20 ന് രാവിലെ 10 ന് മട്ടാഞ്ചേരി ടൗൺഹാളിലാണ് ക്യാമ്പ്. മറ്റു ക്യാമ്പുകളും സ്ഥലവും
പള്ളുരുത്തി മേഖല :പള്ളുരുത്തി കച്ചേരിപ്പടി കമ്യൂണിറ്റി ഹാൾ ആഗസ്റ്റ്21 രാവിലെ 10 മുതൽ.
ഡിവിഷൻ 24 മുതൽ 74 വരെ എറണാകുളം നോർത്ത് ടൗൺഹാൾആഗസ്റ്റ് 22 രാവിലെ 10 മുതൽ.
അർഹരായവർ അതാത് കൗൺസിലർമാരിൽ നിന്നോ കോർപ്പറേഷൻ മെയിൻ ഒഫീസിലെ പ്ളാനിംഗ് വിഭാഗത്തിൽ നിന്നോ ലഭിക്കുന്ന നിശ്ചിതഫോറത്തിലുള്ള അപേക്ഷ പൂരിപ്പിച്ച് റേഷൻ കാർഡ്, ആധാർ കാർഡ് , മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ക്യാമ്പുകളിൽ പങ്കെടുക്കണം. ക്യാമ്പുകളിൽ പങ്കെടുക്കാത്തവർക്ക് ഉപകരണത്തിന് അർഹതയുണ്ടായിരിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.