കാലടി: ഗജവീരൻ കാലടി ഗണേശൻ ചരിഞ്ഞു.
ഇന്നലെ രാവിലെ 10 മണിയോടെയാണ് 57വയസുള്ള ആനയുടെ അന്ത്യം. മുക്കൊമ്പൻ എന്ന് വിളിപ്പേരുള്ള ഗണേശൻ അസുഖബാധിതനായിരുന്നു. മലയാറ്റൂർ സ്വദേശി കെ. കെ ടോമിയാണ് ഉടമ. എറണാകുളം സോഷ്യൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി ഇൻക്വസ്റ്റിന് ശേഷം മലയാറ്റൂർ വനമേഖലയിലെ തുണ്ടം ആനപ്പറമ്പിൽ സംസ്കരിച്ചു. നെല്ലിമോളം ആനപ്രേമി സംഘടന പ്രസിഡന്റ് ഏലിയാസും, സുഹൃത്തുക്കളും ഗണേശന് അന്ത്യോപചാരമർപ്പിച്ചു. ബിജുവായിരുന്നു പാപ്പാൻ. എറണാകുളം സോഷ്യൽ ഫോറസ്റ്റ് ഓഫീസർ അജിത്ത്, ഫോറസ്റ്റ് ഓഫീസർമാരായ പി.കെ മനോഹരൻ, കെ.എസ് വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് തയ്യാറാക്കിയത്.