road
റോഡപകടങ്ങൾ ഇല്ലാതാക്കാൻ എസ്.സി.എം.എസിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്യാമ്പിൽ രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സെലീൻ സണ്ണി മുഖ്യപ്രഭാഷണം നടത്തുന്നു. പ്രിൻസിപ്പൽ ഡോ. ജി.ശശികുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി. ദിലീപ്കുമാർ, എസ്.സി.എം.എസ് ഗ്രൂപ്പ് രജിസ്ട്രാർ ഡോ. രാധ പി.തേവന്നൂർ എന്നിവർ സമീപം.

കൊച്ചി: കേന്ദ്ര സർക്കാരിന്റെ റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെയും രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി റോഡ് സുരക്ഷാ ബോധവത്ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. കളമശേരിയിലെ എസ്.സി.എം.എസ് കാമ്പസിൽ നടന്ന ക്യാമ്പിൽ രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സെലീൻ സണ്ണി മുഖ്യപ്രഭാഷണം നടത്തി. എസ്.സി.എം.എസ് ഗ്രൂപ്പ് രജിസ്ട്രാർ ഡോ. രാധ പി.തേവന്നൂർ അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.ജി. ദിലീപ്കുമാർ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ഡോ. ജി. ശശികുമാർ സംസാരിച്ചു.