ആലുവ: 165 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം വിജയിപ്പിക്കാൻ എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖ വിശേഷാൽ പൊതുയോഗം തീരുമാനിച്ചു. 18ന് നടക്കുന്ന പതാകദിനം, 25ന് നടക്കുന്ന ഇരുചക്ര വിളംബരറാലി, സെപ്തംബർ നാലിന് നടക്കുന്ന ദിവ്യജ്യോതി റിലേ, അഞ്ചുമുതൽ എട്ടുവരെ തീയതികളിൽ നടക്കുന്ന ദിവ്യജ്യോതി പര്യടനം, 13ന് ആലുവ നഗരത്തിൽ നടക്കുന്ന റാലി എന്നിവ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ശാഖാ പ്രസിഡന്റ് മനോഹരൻ തറയിൽ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് മെമ്പർ പി.പി. സനകൻ, മേഖലാ കൺവീനർ കെ.സി. സ്മിജൻ, ശാഖാ സെക്രട്ടറി ശശി തൂമ്പായിൽ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, വിപിനചന്ദ്രൻ, സി.പി. ബേബി, ജയശ്രീ ദിലീപ് എന്നിവർ സംസാരിച്ചു.

# എടയപ്പുറം ശാഖയിൽ

ഗുരുദേവ ജയന്തിയാഘോഷം വിജയിപ്പിക്കാൻ എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ വിശേഷാൽ പൊതുയോഗം തീരുമാനിച്ചു. പതാകദിനം, ഇരുചക്ര വിളംബര റാലി,ദിവ്യജ്യോതി റിലേ, ദിവ്യജ്യോതി പര്യടനം, 13ന് ആലുവ നഗരത്തിൽ നടക്കുന്ന റാലി എന്നിവ വിജയിപ്പിക്കും. ശാഖാ പ്രസിഡന്റ് സി.സി. അനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ കൺവീനർ കെ.സി. സ്മിജൻ, ശാഖാ സെക്രട്ടറി സി.ഡി. സലീലൻ, വനിതാസംഘം യൂണിയൻ കൗൺസിലർ ജോയി സലീൽകുമാർ, ടി.കെ. അച്യുതൻ എന്നിവർ സംസാരിച്ചു. ചതയാഘോഷ കമ്മിറ്റി കൺവീനറായി സി.എസ്. അജിതനെയും ജോയിന്റ് കൺവീനറായി കെ.കെ. ചെല്ലപ്പനെയും തിരഞ്ഞെടുത്തു.