ആലുവ: കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ 'കുട്ടനാടിനൊരു കൈത്താങ്ങ്' എന്ന പേരിൽ ആലുവയിൽ മതസൗഹാർദ്ദ കൂട്ടായ്മ സംഘടിപ്പിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇക്കുറിയും. അദ്വൈതാശ്രമം,

സെന്റ് ജോസഫ് പ്രൊവിഷ്യൻ ഹൗസ്, അൽ അൻസാർ മസ്ജിദ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇക്കുറി 'മലബാറിന് ആലുവയുടെ കൈത്താങ്ങ്' എന്ന സന്ദേശമുയർത്തിയാണ് പ്രവർത്തനം.

പാലസ് റോഡിലെ ആലുവ അദ്വൈതാശ്രമത്തിൽ വിഭവ സമാഹരണ കേന്ദ്രം ആരംഭിച്ചു. ആദ്യ വാഹനം ആഗസ്റ്റ് 15ന് വൈകിട്ട് നാലിന് പുറപ്പെടും.

അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ആലുവ അൽ അൻസാർ മസ്ജിദ് ഇമാം എം.പി. ഫൈസൽ അസ്ഹരി, ചൂണ്ടി സെന്റ് ജോസഫ്സ് പ്രൊവിഷ്യൽ ഹൗസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ടോമി ആലുങ്കൽ കരോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.

ഭക്ഷ്യസാധനങ്ങൾ, പായ, ബെഡ് ഷീറ്റ്, കമ്പിളി പുതപ്പ്, തോർത്ത്, ലുങ്കി മുണ്ട്, നൈറ്റി, അടിവസ്ത്രങ്ങൾ, ടൂത്ത് പേസ്റ്റ്, ടോയ്‌ലറ്റ് സോപ്പ്, സാനിറ്ററി നാപ്കിൻ (കുട്ടികൾക്കും മുതിർന്നവർക്കും), ബിസ്‌കറ്റ്, ടിന്നിൽ അടച്ച ഭക്ഷ്യ വസ്തുക്കൾ, മെഴുക് തിരി, പലചരക്ക് സാധനങ്ങൾ,
പച്ചക്കറികൾ എന്നിവയാണ് സ്വീകരിക്കുന്നത്. കുടിവെള്ളം, പാകം ചെയ്ത ഭക്ഷണം, ബ്രെഡുകൾ, പഴകിയ വസ്ത്രങ്ങൾ എന്നിവ ഒഴിവാക്കണം. ഫോൺ: 94472 91982, 94468 6683, 94963 07325.