edh
എടവനക്കാട് എസ്.പി സഭ സ്കൂളിൽ നടന്ന ഈദ്ഗാഫ് നമസ്കാരം

വൈപ്പിൻ: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണ പുതുക്കി വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. എടവനക്കാട് എസ്.പി സഭ സ്‌കൂളിൽ മാത്രമാണ് ഇത്തവണ ഈദ് ഗാഹ് ഒരുക്കിയത്. വൈപ്പിൻ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പെരുന്നാൾ നമസ്‌കാരത്തിന് ഇമാം കെ എസ് മെഹബൂബ് മൌലവി നേതൃത്വം നൽകി. പ്രാർത്ഥനക്ക് ശേഷം പ്രളയദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഫണ്ട് ശേഖരിച്ചു. വിവിധ പള്ളികളുടെ നേതൃത്വത്തിൽ ബലിമാംസ വിതരണവും നടന്നു.

ഹസൻ അഫ്‌സനി(മുനമ്പം), ഷബീർ മൌലവി (ചെറായി), മുഹമ്മദ് സലിം (എടവനക്കാട്), ഷെമീർ ബാഖവി (എടവനക്കാട് കടപ്പുറം), അന്ഫാൽ മൗലവി (ഇല്ലത്തുപടി), അഷറഫ് ബാഖവി (പഴങ്ങാട്), അബ്ദുൽ ഹസീബ് മദ്‌നി (നായരമ്പലം), കെ.എസ്. ഷഫീക്ക് ബാഖവി (മാലിപ്പുറം), കുഞ്ഞുമുഹമ്മദ് മളാഹിരി, മൻസൂർ സഖാഫി (മാലിപ്പുറം ബീച്ച്), ഹസൻ ബാഖവി (തെക്കൻ മാലിപ്പുറം), അമീൻ ഹഫ്‌സനി (പുതുവൈപ്പ്) എന്നിവർ പെരുന്നാൾ നമസ്‌കാരത്തിന് നേതൃത്വം നൽകി.