തോപ്പുംപടി: വീടിന് മുന്നിൽ പാർക്ക് ചെയ്ത കാർ അജ്ഞാത വാഹനമിടിച്ച് തകർന്നു. ചുള്ളിക്കൽ നസറേത്ത് കല്ലറക്കൽ വീട്ടിൽ ഹെൻട്രിയുടെ ഫോർഡ് കാറാണ് തകർന്നത്.തിങ്കളാഴ്ച പുലർച്ചെരണ്ട് മണിയോടെയാണ് സംഭവം.വൻ ശബ്ദം കേട്ട് പരിസര വാസികൾ എത്തിയെങ്കിലും ഇടിച്ച വാഹനം നിർത്താതെ പോയി.സമീപത്തെ സി.സി.ടി.വിയിൽ ദൃശ്യം ലഭിച്ചതായി പരിസരവാസികൾ പറഞ്ഞു. ഹെൻട്രി തോപ്പുംപടി പൊലീസിൽ പരാതി നൽകി.