കൊച്ചി: അന്തരിച്ച മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജ് മലയാളികളോടും മലയാളി പ്രവാസികളോടും എന്നും കരുതലും കരുണയും കാട്ടിയിരുന്നുവെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു. ബി.ജെ.പിയുടെ സമുന്നത നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്നതിനായി നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംഘടിപ്പിച്ച യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ.ഗിരി അദ്ധ്യക്ഷനായിരുന്നു. സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് വി.വി.രാജേന്ദ്രൻ, എൻ.എൻ.ഷാജി, ജെയിംസ് കുന്നപ്പിള്ളി, ഉഷ ജയകുമാർ,ജാൻസി ജോർജ്,ബിനുമോൻ.പി.എൻ.ഗോപിനാഥൻ നായർ തുടങ്ങിയവർ സംസാരിച്ചു.