കൊച്ചി: മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗനവാടികൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.