പെരുമ്പാവൂർ: ലയൺസ് ക്‌ളബ് ഇന്റർനാഷണൽ സൗജന്യമായി നടപ്പിലാക്കുന്ന പദ്ധതിയായ സൈറ്റ് ഫോർ കിഡ്‌സ് അദ്ധ്യാപക പരിശീലന പരിപാടി ഇന്ന് നടക്കും.പെരുമ്പാവൂർ ലയൺസ് ക്‌ളബ് കമ്യൂണിറ്റിഹാളിൽ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് പരിശീലനം. സ്‌കൂൾ കുട്ടികളിലെ കാഴ്ചവൈകല്യം അതിന്റെ പ്രാരംഭ ദശയിലെ കണ്ടെത്തുന്നതിനാണ് പരിശീലനം നൽകുന്നത്. വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകും. ലയൺസ് ക്‌ളബ് ഇന്റർനാഷണൽ സൗജന്യമായി നടപ്പിലാക്കുന്ന പദ്ധതിയാണ് പെരുമ്പാവൂർ സൈറ്റ് ഫോർ കിഡ്‌സ്. ഇന്ന് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണെങ്കിലും പരിശീലനപരിപാടി നടത്തും. പങ്കെടുക്കുന്ന അദ്ധ്യാപകർക്ക് യാത്രാബത്ത നൽകും. താത്പര്യമുള്ള ഹയർസെക്കൻഡറി അടക്കമുള്ള അദ്ധ്യാപകർക്കും പങ്കെടുക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു