കൊച്ചി: എറണാകുളം, തൃശ്ശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾക്ക് ദിവസത്തിൽ രണ്ടു നേരം സൗജന്യമായി പാൽ വിതരണം ചെയ്യുന്ന മിൽമ എറണാകുളം മേഖലയുടെ പദ്ധതി ഹൈബി ഈഡൻ എം. പി ഉദ്ഘാടനം ചെയ്തു. കളമശ്ശേരി നിയോജകമണ്ഡലത്തിലെ ഏലൂർ ഗാർഡിയൻ ഏയ്ഞ്ചൽസ് സ്കൂളിലെ ക്യാമ്പിലായിരുന്നു ചടങ്ങ്.
ദുരിതാശ്വാസ ക്യാമ്പുകളിൽ ഉത്തരവാദിത്തപ്പെട്ട റവന്യു ഉദ്യോഗസ്ഥരോ ക്യാമ്പ് കോ- ഓർഡിനേറ്റർമാരോ ആവശ്യപ്പെടുന്ന മുറയ്ക്ക് ദിവസവും രണ്ടു നേരം ക്യാമ്പിന് തൊട്ടടുത്തുള്ള ഔട്ട്ലെറ്റിൽ നിന്നും പാൽ ലഭിക്കുന്നതിനുള്ള അവസരം ഒരുക്കുമെന്ന് മിൽമ എറണാകുളം മേഖല ചെയർമാൻ ജോൺ തെരുവത്ത് അറിയിച്ചു. ചടങ്ങിൽ വി. കെ ഇബ്രാഹിംകുഞ്ഞ് എം. എൽ.എ, മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്, ഏലൂർ മുൻസിപ്പൽ ചെയർപേഴ്‌സൺ സി. പി ഉഷ, കൗൺസിലർ വിജി സുബ്രഹ്മണ്യൻ, ജോസഫ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു. വിവിധ ജില്ലകളിൽ ബന്ധപ്പെടേണ്ട മിൽമ ഉദ്യോഗസ്ഥരുടെ നമ്പറുകൾ:
എറണാകുളം - 9447078010
തൃശ്ശൂർ - 9447543276
കോട്ടയം - 9447532106
ഇടുക്കി - 9447396859