അങ്കമാലി: ഫ്‌ളോട്ടിംഗ് ജെ.സി.ബി ഉപയോഗിച്ച് തുറങ്ങരത്തോട്ടിലെ മാലിന്യനീക്കം തുടങ്ങി. നഗരസഭയുടെ നേതൃത്വത്തിൽ മേജർ ഇറിഗേഷൻ വകുപ്പിന്റെ സഹകരണത്തോടെയാണ് ശുചീകരണം. തുറങ്ങരത്തോട്ടിൽ കുളവാഴയും മറ്റുമാലിന്യങ്ങളും നിറഞ്ഞതോടെ നീരൊഴുക്ക് തടസപ്പെട്ടതിനെ തുടർന്ന് ഇരുകരകളും വെള്ളക്കെട്ട് ഭീഷണിയിലായിരുന്നു. വൃത്തിയാക്കൽ പ്രവൃത്തികൾക്ക് നഗരസഭ ചെയർപേഴ്‌സൻ എം.എ. ഗ്രേസി, വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ വിനീത ദിലീപ്, കെ.കെ. സലി, കൗൺസിലർമാരായ ടി. വൈ. ഏല്യാസ്, രേഖ ശീജേഷ്, മുൻ കൗൺസിലർ ടി.ജി. ബേബി എന്നിവർ നേതൃത്വം നൽകി.