കൊച്ചി : വിശ്വാസികൾക്കും വൈദികർക്കും ബിഷപ്പുമാർക്കും എതിരായ പ്രതികാരനടപടികൾ സഭാ നേതൃത്വം അവസാനിപ്പിക്കണമെന്ന് എറണാകുളം അതിരൂപത അൽമായ മുന്നേറ്റം സംഘടിപ്പിച്ച പ്രതിനിധി സമ്മേളനങ്ങൾ ആവശ്യപ്പെട്ടു.
എറണാകുളം, ഇടപ്പള്ളി ഫൊറോനകളിലും കോന്തുരുത്തി, ആലുവ തായിക്കാട്ടുക്കര പള്ളിയിലും സമ്മേളനങ്ങൾ നടന്നു. ഷൈജു ആന്റണി, റിജു കാഞ്ഞൂകാരൻ, വിജിലൻ ജോൺ, ബോബി മലയിൽ എന്നിവർ നേതൃത്വം നൽകി. ഇടപ്പള്ളിയിൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.പി. ജെറാർദ്, എറണാകുളത്ത് ബിനു ജോൺ എന്നിവർ ഉദ്ഘാടനം ചെയ്തു.
അതിരൂപതക്കുണ്ടായ നഷ്ടം നികത്തുക, പൂർണ സ്വതന്ത്ര ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ആർച്ചു ബിഷപ്പിനെ നിയമിക്കുക, സസ്‌പെൻഡ് ചെയ്യപ്പെട്ട സഹായമെത്രാന്മാരെ പുനർനിയമിക്കുക, ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്തിനെ അഡ്മിനിസ്‌ട്രേറ്റീവ് ആർച്ചു ബിഷപ്പായി നിയമിക്കുക, ക്രയവിക്രയങ്ങൾക്ക് അൽമായർക്ക് തുല്യപ്രാധാന്യമുള്ള സമിതികൾക്ക് രൂപം കൊടുക്കുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.
ജോമോൻ തോട്ടാപ്പിള്ളി, ജോജോ ഇലഞ്ഞിക്കൽ, ബെന്നി വാഴപ്പിള്ളി, ഷാജി ആനാംതുരുത്തി, ടോമി പുളിക്കൽ എന്നിവർ നേതൃത്വം നൽകി.