നെടുമ്പാശേരി: പ്രളയബാധിതർക്ക് കപ്രശേരി സൗഹൃദം കൂട്ടായ്മയുടെ കൈത്താങ്ങ്. കപ്രശേരി എസ്.എൻ.ഡി.പി കവലയിൽ കളക്ഷൻ സെന്റർ തുറന്നു. 17ന് മലബാർ മേഖലയിലേക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മരുന്നുകളുമായി വാഹനം യാത്രതിരിക്കും. അരി, പലചരക്ക് സാധനങ്ങൾ, ബെഡ്ഷീറ്റ്, പുതപ്പ്, തോർത്ത്, ലുങ്കി മുണ്ട്, നൈറ്റി, അടിവസ്ത്രങ്ങൾ, ടൂത്ത് പേസ്റ്റ്, സോപ്പ്, വാഷിംഗ് പൗഡർ, സാനിട്ടറി നാപ്കിൻ, ബിസ്കറ്റ്, കുപ്പിവെള്ളം, ടിന്നിൽ അടച്ച ഭക്ഷ്യവസ്തുക്കൾ, മെഴുകുതിരി, തീപ്പെട്ടി, പായ, പുതിയ വസ്ത്രങ്ങൾ, ക്ലീനിംഗ് ഐറ്റംസ്, പാൽപ്പൊടി എന്നിവയാണ് ശേഖരിക്കുന്നത്. സഹായിക്കാൻ തയ്യാറുള്ളവർ ബന്ധപ്പെടണമെന്ന് വാർഡ് മെമ്പർ ജെർളി കപ്രശേരി അറിയിച്ചു. ഫോൺ: 9847661337.