കൊച്ചി:നിരോധിത പുകയില ഉത്പന്നമായ 16500 പായ്‌ക്കറ്റ് ഹാൻസുമായി തിരുവനന്തപുരം മുള്ളലുവിള പളയണപാടി ഷാജിയെ (30) മുളവുകാട് പൊലീസ് പിടികൂടി. പുതുവൈപ്പ് പണിക്കരുപടി ഗവ. സ്‌കൂളിന് സമീപത്തു നിന്നാണ് ഇയാൾ പിടിയിലായത്. എസ്.ഐ. സനലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.