arun
അരുൺ മോഹൻ

കിഴക്കമ്പലം: പള്ളിയ്ക്കര മനയ്ക്കക്കടവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് സിവിൽ പൊലീസ് ഓഫീസർ മരിച്ചു. തൃശൂർ എ.ആർ ക്യാമ്പിൽ നിന്നും എൻ.ഐ.എ യിൽ ജോലി ചെയ്യുന്ന പട്ടിമറ്റം, വലമ്പൂർ, കോലാൻകുടി മേച്ചേരി മോഹനന്റെ മകൻ അരുൺ മോഹനനാ (34)ണ് മരിച്ചത് . ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലേയ്ക്ക് വരും വഴി മനയ്ക്കക്കടവ് പാലത്തിന് സമീപം എതിർദിശയിൽ നിന്നും നിന്നുമെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് അരുണിന്റെ ബൈക്കിലിടിച്ചാണ് അപകടം. അരുണിനെ കാക്കനാട് സൺറൈസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. തടിയിട്ടപറമ്പ് പൊലീസ് കേസെടുത്തു. ഭാര്യ: ബിന്റ, മകൻ : ധ്യാൻ. സംസ്ക്കാരം ഇന്ന്.