മൂവാറ്റുപുഴ: മഹാപ്രളയം പിന്നിട്ട് ഒരാണ്ട് കഴിയും മുമ്പേയെത്തിയ പ്രകൃതി ദുരന്തത്തിൽ നാട് കേഴുമ്പോൾ സഹജീവി സ്നേഹത്തിന്റെയും ത്യാഗ സമർപ്പണത്തിന്റെയും സന്ദേശമായ ബലി പെരുന്നാൾ ഇക്കുറി ആഘോഷങ്ങളില്ലാതെ കൊണ്ടാടി. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചാണ് പെരുന്നാൾ ആഘോഷിച്ചത്. വിവിധ ജുമാമസ്ജിദുകളിൽ ഷിഹാബുദ്ദീൻ ഫൈസി, അസൈനാർ മൗലവി, ബലിയാഖാൻ, മുഹമ്മദ് ബാഖവി, അബുൽ ഹസൻ മൗലവി, അബ്ദുൽ അസീസ് അഹ്സനി, അബ്ദുൽ ഹമീദ് അൻവരി, അഷറഫ് അഷറഫി പാന്താവൂർ, എം.ബി. അബ്ദുൽഖാദർ മൗലവി, ഖമറുദ്ദീൻ കാമിൽ സഖാഫി, കെ.പി. റഹ്മത്തുള്ള മൗലവി,നിഷാദ് കാമിൽ സഖാഫി, മുഹമ്മദ് ബദരി, നജീബ് അൽ ഖാസിമി, സൈഫുദ്ദീൻ തങ്ങൾ, ഷിഹാബുദ്ദീൻ അമാനി,കെ.പി. റഹ്മത്തുള്ള മൗലവി, അലി ബാഖവി, യൂനുസ് ബാഖവി, നിസാർ അഹ്സനി, ഷമീർ മൗലവി, നസീർ ഖാശിമി, പി.എം.ബഷീർ ബാഖവി എന്നിവർ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.