കൊച്ചി: പ്രളയത്തിൽ തകർന്ന വയനാട്ടിലേക്ക് 'എറണാകുളത്തിന്റെ സ്നേഹ'വുമായി ദുരിതാശ്വാസവസ്തുക്കളുടെ ആദ്യ ലോഡ് അയച്ചു. പായ, വിരിപ്പ്, പുതപ്പ്, കുടിവെള്ളം, നൈറ്റികൾ, ലുങ്കികൾ‌ , സാനിറ്ററി പാഡ്, ഡയപ്പർ, ബേബി ഫുഡ് തുടങ്ങി 30 ഇനം സാധനങ്ങളാണ് രണ്ട് മിനി ട്രക്കുകളിലായി അയച്ചത്.
kerala rescue.in എന്ന വെബ് സൈറ്റിൽ വയനാട് ജില്ല ആവശ്യപ്പെട്ട സാധനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് ലോഡ് തയ്യാറാക്കിയത്. അരിയും മറ്റു ധാന്യങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ വസ്തുക്കൾ നിറച്ച മിനി ട്രക്കുകളുടെ യാത്ര കളക്‌ട്രേറ്റ് വളപ്പിൽ ജില്ലാ കളക്ടർ എസ്.സുഹാസ് ഫ്ലാഗ് ഒഫ് ചെയ്‌തു.