കൊച്ചി: എറണാകുളം എം.പിയുടെ ഓഫീസിൽ നിന്ന് അറിഞ്ഞതെന്ന രീതിയിൽ മഴയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാട്ട്സ് ആപ്പ് സന്ദേശം അടിസ്ഥാന രഹിതമെന്ന് ഹൈബി ഈഡൻ എം. പി അറിയിച്ചു.‌ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി സംസാരിച്ചു എന്ന രീതിയിലാണ് വ്യാജ സന്ദേശത്തിൽ പറയപ്പെടുന്നത്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണ്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും മഴയുമായി ബന്ധപ്പെട്ട് നിലവില്ല. സമയാ സമയങ്ങളിൽ ജില്ലാ ഭരണകൂടം പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകളാണ് ജനങ്ങൾ കണക്കിലെടുക്കേണ്ടതെന്നും ഇത്തരം വ്യാജ സന്ദേശങ്ങൾ ആരും പ്രചരിപ്പിക്കരുതെന്നും ഹൈബി ഈഡൻ അറിയിച്ചു.