കൊച്ചി: കണയന്നൂർ താലൂക്കിലെ 14 ഗ്രന്ഥശാലകൾക്ക് എം.എൽ.എ ഫണ്ടിൽ നിന്നും ധനസഹായം അനുവദിച്ച പി.ടി.തോമസ് എം.എൽ.എയെ എറണാകുളം പബ്ളിക് ലൈബ്രറി ലൈബ്രറി അദ്ധ്യക്ഷൻ എസ്.രമേശൻ അഭിനന്ദിച്ചു. ലൈബ്രറി കൗൺസിലിന്റെ തുച്ഛമായ ഗ്രാൻഡ് കൊണ്ടു പ്രവർത്തിക്കുന്ന വായനശാലകൾക്ക് ഈ തുക അനുഗ്രഹമാകും.