കോലഞ്ചേരി: കളക്ടറെ ഇങ്ങള് വെറും മുത്തല്ലാ...... തുടർച്ചയായി ആറു ദിവസം കിട്ടിയ അവധി ആഘോഷിക്കുകയാണ് കുട്ടിക്കൂട്ടം കളക്ടറുടെ ഫേസ് ബുക്ക് പേജിൽ.
ഇന്ന് ജില്ലയിൽ യെല്ലോ അലർട്ടുള്ള സാഹചര്യത്തിലാണ് മുൻകരുതലെന്നോണം ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചത്.നാളെ സ്വാതന്ത്ര്യ ദിന അവധി കൂടിയായതോടെ തുടർച്ചയായ അവധി ഒരാഴ്ചയിലേയ്ക്ക് എത്തും. ഇനി വെള്ളിയാഴ്ച മാത്രമാണ് പ്രവൃത്തി ദിനം. കമന്റുകാരിൽ കൂടുതൽ പേരുടെയും ആവശ്യം ഇനി വെള്ളിയാഴ്ചത്തെ അവധി കൂടി വേണമെന്നാണ്.
കളക്ടറുടെ ഫേസ് ബുക്ക് പേജിൽ അവധി അറിയിപ്പ് പോസ്റ്റിട്ട് 35 മിനിട്ട് പിന്നിടുമ്പോൾ എണ്ണായിരത്തിലെത്തി ലൈക്കുകൾ. കമന്റുകൾ 2000 കടന്നു. അവധി കൊടുത്ത കളക്ടറെ കിടുവായും, പൊളിയും, മാസുമായും പറഞ്ഞാണ് കമന്റുകൾ മുന്നേറുന്നത്. ഒടുവിൽ ഒരു വിരുതന് ചോദിക്കാനുളളത് സർ, ഒരു ഫോട്ടോ തരുമോ പേഴ്സിൽ സൂക്ഷിക്കാനാണത്രെ... സാർ ദൈവമാണെന്ന്....