കൊച്ചി : കച്ചേരിപ്പടിയിലെ ശ്രീസുധീന്ദ്ര ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആഗസ്റ്റ് 15ന് ആരംഭിക്കും. എട്ട് രോഗികൾക്ക് ഒരേ സമയം ഡയാലിസിസ് നൽകുന്ന സംവിധാനമാണ് ഒരുക്കുന്നത്. നിർദ്ധനരായ രോഗികൾക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ് ഒരുക്കും.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) വയോജനങ്ങൾക്കായി ആവിഷ്‌കരിച്ച വയോജനസൗഹാർദ്ദ ആശുപത്രി പദ്ധതിയും പാലിയേറ്റീവ് രോഗികൾക്കായി കിടത്തിചികിത്സാ പദ്ധതിയും ആരംഭിച്ചതിനു പുറമെയാണ് ഡയാലിസിസ് യൂണിറ്റും പ്രവർത്തനം ആരംഭിച്ചതെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. എം.ഐ. ജുനൈദ് റഹ്മാൻ അറിയിച്ചു. വിവരങ്ങൾക്ക് : 0484 4077400, 0484 7077455.