കൊച്ചി: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ മുലയൂട്ടൽ വാരാചരണ ബോധവത്ക്കരണ പരിപാടികളോടനുബന്ധിച്ച് ആഗസ്റ്റ് ആദ്യ വാരത്തിൽ ഇവിടെ ജനിച്ച എല്ലാ കുട്ടികളുടെയും അമ്മമാർക്ക് വൃക്ഷത്തൈകൾ സമ്മാനിച്ചു. ശിശുരോഗ വിഭാഗ മേധാവി ഡോ. സി. ജയകുമാർ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി, നിയോ നാറ്റോളജി വിഭാഗം മേധാവി ഡോ. സി. ജയശ്രീ, ഡോ. പ്രഗത കൊമാരവോളു തുടങ്ങിയവർ ബോധവത്ക്കരണ പരിപാടികളിൽ സംസാരിച്ചു. . മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷം ഏപ്രിൽ മുതൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ നഴ്‌സിംഗ് സർവീസ് സംഘം നടത്തി വരുന്ന ആത്മാനുബന്ധിനി പ്രൊജക്ടിന്റെ ഭാഗമായാണ് വാരാചരണം . നഴ്‌സിംഗ് ഡയറക്ടർ സായ് ബാലയാണ് പ്രൊജക്ടിനു നേതൃത്വം നൽകുന്നത്.