തൃക്കാക്കര : കനത്ത മഴ സ്വാതന്ത്ര്യദിന പരേഡിന്റെ ശോഭ കെടുത്തുമോയെന്ന ഭീതിയിലാണ് ജില്ലാ ഭരണ കൂടം.ഇന്നലെ ഉച്ചക്ക് ശേഷം മഴ മാറിനിന്നതോടെയാണ് പരേഡിന് മുന്നോടിയായി വിവിധ വിഭാഗങ്ങളുടെ പ്രാക്ടീസ് നടന്നത്. നാളെ രാവിലെ 8.30 ന് പരേഡ് ആരംഭിക്കും. ആംഡ് റിസർവ് പൊലിസ്, സി കേഡറ്റ് കോർ ,ലോക്കൽ പൊലിസ്, വനിതാ പൊലിസ് എന്നിവയുടെ സായുധ പ്ലാറ്റൂണുകളും ആർമി സീനിയർ ഡിവിഷൻ, എക്സൈസ്, എൻസിസി, സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റുകൾ, സ്ക്കൗട്ട് ആന്റ് ഗൈഡ്സ്, റെഡ് ക്രോസ് തുടങ്ങിയ വിഭാഗങ്ങളും പരേഡിൽ അണിനിരക്കും. നിശ്ചല ദൃശ്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആംഡ് പൊലിസിന്റേയും സി കേഡറ്റ് കോർ യൂണിറ്റിന്റേയും വിവിധ സ്കൂളുകളുടേയും ബാൻഡ് സംഘങ്ങളും പരേഡിന് പ്രൗഢി പകരാനുണ്ടാകും. വിശിഷ്ട സേവനത്തിനുള്ള പൊലിസ് മെഡലുകൾ ചടങ്ങിൽ വിതരണം ചെയ്യും. പരേഡ് വീക്ഷിക്കാനെത്തുന്നവർക്ക് വിശാലമായ പന്തൽ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പരേഡിന്റെ റിഹേഴ്സൽ പൂർത്തിയാക്കി. ഒരുക്കങ്ങൾജില്ലാ കലക്ടർ എസ്.സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.