ചെല്ലാനം തീരദേശവാസികൾ ദുരിതത്തിൽ
പള്ളുരുത്തി: കനത്ത മഴയിൽ ചെല്ലാനം തീരദേശവാസികൾ ദുരിതത്തിലായി. മത്സ്യതൊഴിലാളികൾ കടലിൽ ഇറങ്ങിയിട്ട് ദിവസങ്ങളായി. വള്ളങ്ങൾ നിരനിരയായി കരയിലാണ്.കാലാവസ്ഥ പ്രതികൂലമായതിനാൽ കടലിൽ പോകരുതെന്ന് കർശനവിലക്കുണ്ട് .ബ്ലേഡ് പലിശക്ക് പണം വായ്പ എടുത്താണ് പലരും വള്ളങ്ങളുംവലകളുംനന്നാക്കിയത്. കുട്ടികളുടെ പഠന ചെലവും ഇപ്പോൾ ഒരു പ്രശ്നമായി.കൂടാതെ കനത്ത മഴയിൽ സൗത്ത് ചെല്ലാനത്തെ നിരവധി വീടുകളിൽ വെള്ളം കയറി. പാടശേഖരത്ത് നിന്നാണ് വെള്ളം വീടുകളിലേക്ക് കയറുന്നത്.പാടശേഖരം കവിഞ്ഞ് വെള്ളം ഒഴുകുന്ന സ്ഥിതിയാണ്. പാടശേഖര കമ്മിറ്റി മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചില്ലെങ്കിൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറുമെന്ന ഭീതിയിലാണ് തീരദേശ വാസികൾ. ചെല്ലാനത്ത്കടൽഭിത്തിയുള്ള സ്ഥലങ്ങളിലെ വീടുകളിൽ വെള്ളം അടിച്ച് കയറുകയാണ്. കടൽഭിത്തി പൂർണമായും ഇല്ലാത്ത സ്ഥലങ്ങളിലെ വീട്ടുകാരുടെ അവസ്ഥ ഇതിലും കഷ്ടമാണ്.ഒരു ക്യാമ്പ് തുറക്കാൻ പോലും ഇതുവരെ അധികാരികൾ തയ്യാറായിട്ടില്ല. വരും ദിവസങ്ങളിൽ മഴ കനക്കുന്നതോടെ തീരദേശ വാസികൾ എന്ത് ചെയ്യുമെന്ന അവസ്ഥയിലാണ്.പലരും ഇതിനോടകം ബന്ധുവീടുകളിൽ അഭയം പ്രാപിച്ചു . മഴക്കാലം കഴിയുന്നതുവരെ ഇവർക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്നാണ് ആവശ്യം.
വീടുകളിലെ പച്ചക്കറി കൃഷികളും നശിച്ചു.
ജിയോ ബാഗും മറ്റും കടൽവെള്ളത്തിൽ ഒലിച്ചുപോയി.
.പ
ല വീടുകളുടെയും മുറിക്കകത്ത് വരെ വെള്ളക്കെട്ട്