കൊച്ചി: ഐബിസ് അക്കാദമിയുടെ നേതൃത്വത്തിൽ ഇടപ്പള്ളിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, ആയുവേദ ക്യാമ്പും, തിമിരശസ്ത്രക്രിയ ക്യാമ്പും അലോപ്പതിമരുന്ന് വിതരണവും ആഗസ്റ്റ് 15 ന് നടക്കും. അഹല്യകണ്ണാശുപത്രി, ശാന്തിഗിരി ആയുർവ്വേദ ആശുപത്രി, അൽ-അമീൻ ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ്. , ഐബിസ് അക്കാദമിആശുപത്രി അഡ്മിനിസ്‌ട്രേഷൻ വിദ്യാർത്ഥികൾ മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന ക്യാമ്പിൽ നേത്ര പരിശോധന, അർഹതപ്പെട്ടവർക്ക് തിമിര ശസ്ത്രക്രിയ, ആയുർവേദ പരിശോധന, അലോപ്പതി മരുന്നുകൾ എന്നിവ സൗജന്യമായി ലഭിക്കുമെന്ന് സംഘാടകർ പറഞ്ഞു.. ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ വെള്ളക്കൽ വി. എ. എം അർക്കേഡിൽ പ്രവർത്തിക്കുന്ന ഐബിസ് അക്കാദമിയിൽ . രാവിലെ 10 മുതൽ ഉച്ചക്ക് 2 മണിവരെയാണ് ക്യാമ്പ് .9745933334, 9961114185 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.