ഉദയംപേരൂർ: നാഷണൽ എക്സ് സർവ്വീസ്‌മെൻ കോ-ഓർ‌ഡിനേഷൻ കമ്മിറ്റി നാളെ രാവിലെ 9 ന് എസ്.എൻ.ഡി.പി എച്ച്.എസ്.എസിന് സമീപം സ്വാതന്ത്ര്യദിനാഘോഷം നടത്തും.

രാവിലെ 9ന് യൂണിറ്റ് പ്രസിഡന്റ് സി.കെ. ദാമോദരൻ പതാക ഉയർത്തും. 10 ന് യൂണിറ്റ് ഓഫീസിൽ പൊതുയോഗം, ജില്ലാ പ്രസിഡന്റ് അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്യും. ഉദയംപേരൂർ സബ് ഇൻസ്പെക്‌ടർ കെ.എ. ഷിബിൻ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തും. ഉദയംപേരൂർ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.എസ്. ജയകുമാർ,​ അന്നമ്മ ജോസഫ്,​ രമണി രാജൻ,​ വി.എൻ. ശിവദാസ് എന്നിവർ പ്രസംഗിക്കും.